റഷ്യ – യുക്രെയിൻ യുദ്ധത്തിൽ, റഷ്യയുടെ മുന്നണി പോരാളിയായി ഒരു ‘പ്രത്യേക’ സൈനികനുണ്ട്. ഈ സൈനികനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബോസ്റ്റൺ എന്ന കോൾ ചിഹ്നത്തിൽ അറിയപ്പെടുന്ന Battlegroup Tsent ലെ വിൽ പ്യൂല്ലോ എന്ന സൈനികൻ മസാച്യുസെറ്റ്‌സ് സ്വദേശിയാണ്. ജനുവരിയിൽ റഷ്യയിൽ വന്ന വിൽ ,10 വർഷം യുഎസ് എയർഫോഴ്സിലും, രണ്ട് വർഷം സിറ്റി കൗൺസിലറായും പ്രവർത്തിച്ചു. മോസ്കോയിലെത്തിയ വിൽ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിക്കുകയായിരുന്നു. റഷ്യൻ പൗരത്വം സ്വീകരിച്ച് ഡ്രോൺ യൂണിറ്റിൽ പ്രവർത്തിക്കാനായി പിന്നീട് ഡൊനെറ്റ്സ്കിലേക്ക് പോയി.
റഷ്യയിൽ ബോസ്റ്റൺ എകറ്റെറിൻബർഗ് നഗരത്തിലാണ് വില്ലിന്റെ താമസം. കാമുകിയോടൊത്ത് ഭാവിയിൽ റഷ്യയിൽ തന്നെ കുടുംബമായി ജീവിക്കാനാണ് തീരുമാനം. റഷ്യൻ പൗരത്വമുള്ള ഒരു അമേരിക്കക്കാരൻ റഷ്യയുടെ സൈന്യത്തിൽ പ്രവർത്തിക്കുന്നത് പ്രതിരോധ മന്ത്രാലയവുമായുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ്.
വിൽ ഇപ്പോൾ മികച്ച ഒരു ഡ്രോൺ നിരീക്ഷണ ഓപ്പറേറ്ററാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. സൈനിക സംഘത്തിലെ കൂട്ടാളികൾ തമാശയോടെ “റഷ്യൻ അമേരിക്കൻ” എന്നാണ് വില്ലിനെ വിളിക്കുന്നത്.
STAFF REPORTER