CMDRF

റഷ്യന്‍ ബൈക്കര്‍ ഗേള്‍ തത്യാന ബൈക്കപകടത്തില്‍ മരിച്ചു

റഷ്യന്‍ ബൈക്കര്‍ ഗേള്‍ തത്യാന ബൈക്കപകടത്തില്‍ മരിച്ചു
റഷ്യന്‍ ബൈക്കര്‍ ഗേള്‍ തത്യാന ബൈക്കപകടത്തില്‍ മരിച്ചു

ഇസ്താംബുള്‍: റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കര്‍’ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തത്യാന ഓസോലിന (38) തുര്‍ക്കിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

മറ്റൊരു ബൈക്കര്‍ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടന്‍ ബ്രേക്കിട്ടെങ്കിലും ഇവരുടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തത്യാനയുടെ സഹയാത്രികനായ തുര്‍ക്കി ബൈക്കര്‍ ഒനുര്‍ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മോട്ടോ താന്യ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്ന താതാന്യയെ ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തിലേറെ പേരും യൂട്യൂബില്‍ 20 ലക്ഷത്തിലേറെ പേരുമാണ് പിന്തുടരുന്നത്. തത്യാനയ്ക്ക് 13 വയസുള്ള മകനുണ്ട്.

Top