ഇസ്‌ലാമിക് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരെ വധിച്ച് റഷ്യന്‍ സേന

ഇസ്‌ലാമിക് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരെ വധിച്ച് റഷ്യന്‍ സേന
ഇസ്‌ലാമിക് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരെ വധിച്ച് റഷ്യന്‍ സേന

മോസ്‌കോ: ഇസ്‌ലാമിക് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരെ തടങ്കല്‍ കേന്ദ്രത്തില്‍ ഇരച്ചുകയറി വധിച്ച് സുരക്ഷാസേന. രണ്ട് ജീവനക്കാരെ ഇവര്‍ ബന്ദികളാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമല്ല.

തെക്കന്‍ റഷ്യയിലെ തടങ്കല്‍ കേന്ദ്രത്തിലാണ് സൈന്യത്തിന്റെ ആക്രമണം നടന്നത്. സംഭവസമയത്ത് നിരവധി ആംബുലന്‍സുകള്‍ ജയിലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയിലില്‍നിന്ന് വെടിയൊച്ച കേട്ടതായി സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തു. തടങ്കല്‍ കേന്ദ്രത്തില്‍ ആറ് ബന്ദികള്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

റോസ്‌തോവ്-ഓണ്‍-ഡോണിലെ വിചാരണക്കുമുമ്പ് പാര്‍പ്പിക്കുന്ന തടങ്കല്‍ കേന്ദ്രത്തിലാണ് സംഭവം നടന്നത്.

Top