ഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യ സന്ദര്‍ശിക്കും. ഈ വര്‍ഷം സന്ദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യന്‍ പ്രസിഡന്റെ വക്താവ് അറിയിച്ചു. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാകും പുടിന് ഇന്ത്യയിലെത്തുക.
Also Read:ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി
റഷ്യ-യുക്രെയിന് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നേക്കുമെന്നാണ് വിലയിരുത്തല്‍.