CMDRF

ഊര്‍ജനിലയങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും തകര്‍ത്ത് റഷ്യയുടെ ക്രൂസ് മിസൈല്‍ ആക്രമണം

ഊര്‍ജനിലയങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും തകര്‍ത്ത് റഷ്യയുടെ ക്രൂസ് മിസൈല്‍ ആക്രമണം
ഊര്‍ജനിലയങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും തകര്‍ത്ത് റഷ്യയുടെ ക്രൂസ് മിസൈല്‍ ആക്രമണം

കീവ്: പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ലിവ്യുവില്‍ ഊര്‍ജനിലയങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും തകര്‍ത്ത് റഷ്യയുടെ ക്രൂസ് മിസൈല്‍ ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ യുക്രെയ്‌നിലെ ആക്രമണത്തിലും ഒരാള്‍ മരിച്ചു. രാത്രിയിലുടനീളം റഷ്യ ഡ്രോണാക്രമണം രൂക്ഷമാക്കിയെന്ന് യുക്രെയ്ന്‍ സേന അറിയിച്ചു. 11 ഡ്രോണുകളില്‍ 9 എണ്ണവും 14 ക്രൂസ് മിസൈലുകളില്‍ 9 എണ്ണവും തകര്‍ക്കാനായെന്നും പറഞ്ഞു.

യുക്രെയ്‌ന് പുതിയ ആയുധ സഹായം പ്രഖ്യാപിച്ച ഫ്രാന്‍സ് അടുത്ത വര്‍ഷം ആദ്യം നൂറുകണക്കിനു കവചിത വാഹനങ്ങളും മിസൈലുകളും നല്‍കുമെന്നും അറിയിച്ചു. റഷ്യയില്‍, അതിര്‍ത്തി മേഖലയായ ബെല്‍ഗൊറോദില്‍ യുക്രെയ്‌നിന്റെ റോക്കറ്റാക്രമണമുണ്ടായി. സേനയിലേക്ക് ആളെയെടുക്കാനുള്ള പുതിയ ഉത്തരവില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഒപ്പിട്ടു.യുക്രെയ്‌നിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ കമ്പനിയായ ഡിടിഇകെയുടെ 6 പ്ലാന്റുകളില്‍ അഞ്ചും രണ്ടാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളോടെ തകരാറിലായി. കമ്പനിയുടെ ഊര്‍ജോല്‍പാദനത്തിന്റെ 80% ആണു നിലച്ചത്. പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരും. സേന വെടിവച്ചിട്ട റഷ്യന്‍ ഡ്രോണിന്റെ അവശിഷ്ടം പതിച്ച് ഊര്‍ജനിലയത്തിലുണ്ടായ തീപിടിത്തം മൂലം ഒഡേസ മേഖലയില്‍ വൈദ്യുതി നിലച്ചു.

Top