ഡല്‍ഹി: സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായുള്ളയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കൂടിക്കാഴ്ചയില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായി എസ്. ജയശങ്കര്‍ അറിയിച്ചു. ദ്വിരാഷ്ട്ര ചര്‍ച്ചകളിലൂടെ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.
Also Read: പ്രചാരണത്തിന് ശരദ് പവാറിന്റെ ഫോട്ടോകള്‍ ഉപയോഗിക്കരുത്: അജിത് പവാറിനോട് സുപ്രീം കോടതി
പശ്ചിമേഷ്യയിലെ സുസ്ഥിരതയ്ക്കുള്ള സുപ്രധാന ശക്തിയാണ് സൗദി അറേബ്യയെന്ന് ജയശങ്കര്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് ഗാസയിലെ സംഘര്‍ഷം. ഭീകരവാദത്തെ ഞങ്ങള്‍ അപലപിക്കുന്നു. നിരപരാധികളായ സാധാരണക്കാരുടെ തുടര്‍ച്ചയായ മരണത്തില്‍ ഞങ്ങള്‍ വളരെ വേദനിക്കുന്നു. രാജ്യാന്തര മാനുഷിക നിയമം കണക്കിലെടുത്ത് വേണം ഏതൊരു പ്രതികരണമെന്നും ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള രാഷ്ട്രീയ, തന്ത്രപര, വ്യാപാര ബന്ധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് (എസ്പിസി) കീഴിലുള്ള രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സഹകരണ സമിതിയുടെ രണ്ടാം യോഗത്തില്‍ രണ്ട് വിദേശകാര്യ മന്ത്രിമാരും സഹ അധ്യക്ഷരായിരുന്നു.