‘ഇന്ത്യ – ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചര്‍ച്ചകളുടെ വിജയം’; എസ് ജയ്ശങ്കര്‍

പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കും. അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യ – ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചര്‍ച്ചകളുടെ വിജയം’; എസ് ജയ്ശങ്കര്‍
‘ഇന്ത്യ – ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചര്‍ച്ചകളുടെ വിജയം’; എസ് ജയ്ശങ്കര്‍

പുണെ: ഇന്ത്യ – ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചര്‍ച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കും. അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ഇന്നു നാം എത്തിനില്‍ക്കുന്ന സ്ഥാനത്ത് എത്താനുള്ള കാരണം നിലപാടില്‍ ഉറച്ചുനില്‍ക്കാനും നമ്മുടെ പക്ഷം വ്യക്തമാക്കാനുമുള്ള ദൃഢനിശ്ചയമാണ്. അങ്ങേയറ്റം ആശങ്ക നിറഞ്ഞ സാഹചര്യങ്ങളില്‍ രാജ്യത്തെ സംരക്ഷിക്കാനായി സൈന്യം അവിടെ (യഥാര്‍ഥ നിയന്ത്രണ രേഖ) ഉണ്ടായിരുന്നു. സൈന്യം അവരുടെ കടമ നിറവേറ്റി. നയതന്ത്രവും പങ്കുവഹിച്ചു.” ജയശങ്കര്‍ പറഞ്ഞു.

Also Read: പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് അയച്ച കത്ത്

2020 മുതല്‍ അതിര്‍ത്തിയിലെ സാഹചര്യം മോശമായിരുന്നുവെന്നും ജയ്ശങ്കര്‍ പറഞ്ഞു. പരിഹാരം കണ്ടെത്തുന്നതിനായി ഇന്ത്യ ശ്രമിച്ചിരുന്നു. 2020 ന് ശേഷം ചില സ്ഥലങ്ങളില്‍ സൈനിക പിന്മാറ്റം നടത്തണമെന്ന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നെങ്കിലും, പട്രോളിങ്ങുമായി ബന്ധപ്പെട്ട പ്രധാനഭാഗം അവശേഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിലാണ് സൈനിക പിന്മാറ്റം ആരംഭിച്ചത്. സേനാ പിന്‍മാറ്റം 29ന് പൂര്‍ത്തിയായി. സേനാ പിന്മാറ്റം പൂര്‍ത്തിയായ ശേഷം പട്രോളിങ് ആരംഭിക്കും.

Top