എസ്. ജയശങ്കർ കുവൈറ്റിൽ; വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

എസ്. ജയശങ്കർ കുവൈറ്റിൽ; വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും
എസ്. ജയശങ്കർ കുവൈറ്റിൽ; വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

കുവൈറ്റ് സിറ്റി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുവൈറ്റിലെത്തി. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയ ജയശങ്കറിനെ സ്വീകരിച്ചു. ഊഷ്‌മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുവൈത്ത് നേതൃത്വവുമായി മുൻകൂട്ടി നിശ്ചയിച്ച ചർച്ചകളിൽ പങ്കെടുക്കുമെന്നും ജയശങ്കർ പറഞ്ഞു.

സന്ദർശനത്തിൽ ഇരു രാജ്യങ്ങളും രാഷ്‌ട്രീയം, വ്യവസായം, ഊർജ്ജം, സുരക്ഷ, ദേശീയ-അന്തർദേശീയ വിഷയങ്ങൾ തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകന യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് ദിവസത്തെ മാലിദ്വീപ് സന്ദർശനത്തിന് ശേഷമാണ് വിദേശകാര്യമന്ത്രി കുവൈറ്റിലെത്തുന്നത്.

കഴിഞ്ഞ ജൂണിൽ കുവൈറ്റിലെ മംഗഫിലുള്ള ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 45 ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. ജൂൺ 12 നുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 23 മലയാളികളും ഉൾപ്പെടുന്നു. ഈ അപകടത്തിനുശേഷം കുവൈറ്റ് സർക്കാർ ലേബർ ക്യാമ്പുകളിലെ സുരക്ഷാ നിയമങ്ങൾ കർശനമാക്കുകയും വ്യാപക പരിശോധന നടത്തുകയും ചെയ്തിരുന്നു.

Top