CMDRF

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും വ്യാഴാഴ്ച കൂടിക്കാഴ്ച്ച നടത്തി. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിൻ്റെ (ആസിയാൻ) യോഗങ്ങളിൽ പങ്കെടുക്കാൻ ഇരു നേതാക്കളും ലാവോസിൻ്റെ തലസ്ഥാനമായ വിയൻ്റിയാനിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. നിലവിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിനെ പറ്റി അടക്കം ഇരുവരും ചർച്ച നടത്തി. ഒരു മാസത്തിനിടെ ജയശങ്കറും വാങ് യിയും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്നും, നയതന്ത്രബന്ധം സുസ്ഥിരമാക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും പരസ്പര താൽപ്പര്യമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചെെനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു.

“സിപിസി പൊളിറ്റ്ബ്യൂറോ അംഗവും എഫ്എം വാങ് യിയുമായി ഇന്ന് വിയൻഷ്യാനിൽ കൂടിക്കാഴ്ച നടത്തി. നമ്മുടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ തുടർന്നു. അതിർത്തിയുടെ അവസ്ഥ അനിവാര്യമായും നമ്മുടെ ബന്ധത്തിൻ്റെ അവസ്ഥയിൽ പ്രതിഫലിക്കും. ഇത് പൂർത്തിയാക്കാൻ ശക്തമായ മാർഗ്ഗനിർദ്ദേശം നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സമ്മതിച്ചു. വിച്ഛേദിക്കൽ പ്രക്രിയ, എൽഎസി, മുൻകാല ഉടമ്പടികൾ എന്നിവയ്ക്ക് പൂർണ്ണമായ ബഹുമാനം ഉറപ്പാക്കണം, അത് നമ്മുടെ പരസ്പര താൽപ്പര്യമാണ്, ലക്ഷ്യബോധത്തോടെയും അടിയന്തിരതയോടെയും ഞങ്ങൾ സമീപിക്കണം.

രണ്ട് അയൽക്കാർക്കും പരസ്പരം ഒരുമിച്ച് സജീവമായി പര്യവേക്ഷണം ചെയ്യാനും പരസ്പരം പോസിറ്റീവ് ധാരണകൾ വളർത്തിയെടുക്കാൻ എല്ലാ കമ്മ്യൂണിറ്റികളെയും നയിക്കാനും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വാങ് യി പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ചൈന-ഇന്ത്യ ബന്ധം തിരിച്ചുവരുന്നത് ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളുടെ താൽപ്പര്യത്തിനും ഒരേ അഭിലാഷങ്ങൾക്കും കാരണമാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.

അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. ലഡാക്കിലെ അതിർത്തി തർക്കം അഞ്ചാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജയശങ്കർ-വാങ് യി ചർച്ചകൾ നടന്നത്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ (എസ്‌സിഒ) ഉച്ചകോടിക്കിടെ ജൂലൈ നാലിന് കസാക്കിസ്ഥാൻ്റെ തലസ്ഥാനമായ അസ്താനയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

Top