ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വൻറി-20; അഭിഷേക് ശർമയുടെ കാര്യത്തിൽ ആശങ്ക

ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം നടക്കുക

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വൻറി-20; അഭിഷേക് ശർമയുടെ കാര്യത്തിൽ ആശങ്ക
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വൻറി-20; അഭിഷേക് ശർമയുടെ കാര്യത്തിൽ ആശങ്ക

ന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വൻറി-20 മത്സരം ഇന്ന് സെഞ്ചൂറിയനിൽ നടക്കും. നാല് മത്സരമടങ്ങിയ പരമ്പരയിൽ രണ്ടെണ്ണം കഴിഞ്ഞപ്പോൾ ഓരോ കളിയാണ് ഇരു ടീമുകളും വിജയിച്ചത്. ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം നടക്കുക.

ഇന്ത്യൻ ബാറ്റിങ് നിരയിൽ സഞ്ജു സാംസൺ, തിലക് വർമ, ഹർദിക്ക് പാണ്ഡ്യ എന്നിവരൊഴികെ മറ്റാർക്കും കാര്യമായ മികവ് രണ്ട് മത്സരത്തിലും കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ടീമിലെ ബാറ്റർമാരുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടായേക്കാം. മികച്ച ഐ.പി.എൽ സീസണുമായി ഇന്ത്യൻ ടീമിലേക്ക് ഇടിച്ചുകയറിയ അഭിഷേക് ശർമക്ക് ആയിരിക്കും ആദ്യം സ്ഥാനം തെറിക്കുക.

Also Read: രഞ്ജി ട്രോഫിയിൽ ഇന്ന് കേരളം- ഹരിയാന ഏറ്റുമുട്ടൽ

ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിൻറെ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ആതിഥേയർ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇനിയുള്ള രണ്ട് മത്സരവും ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സിംബാബ്വേക്കെതിരെ ഒരു മത്സരത്തിൽ താരം സെഞ്ച്വറി തികച്ചെങ്കിലും പിന്നീട് കളിച്ച എല്ലാ കളിയിലും താരം പരാജയമാകുകയായിരുന്നു.

അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സിൽ നിന്ന് അഭിഷേക് ശർമ നേടിയത് വെറും 70 റൺസാണ്. ഓപ്പണറായ താരത്തിൻറെ പരാജയം ടീമിൻറെ ബാറ്റിങ്ങിനെ മുഴുവനായും ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ ടീമിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നുത്. പിന്നെയുള്ള രമൻദീപ് സിങ്ങാണ്. ഇരുവരും ഓപ്പണർമാർ അല്ലാത്തതിനാൽ ബാറ്റിങ് ഓർഡർ എങ്ങനെയാകുമെന്ന് കണ്ടറിയണം.

Top