ശബരിമല നട ഇന്ന് തുറക്കും; 18 മണിക്കൂര്‍ ദര്‍ശനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ

ഇന്ന് മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

ശബരിമല നട ഇന്ന് തുറക്കും; 18 മണിക്കൂര്‍ ദര്‍ശനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ
ശബരിമല നട ഇന്ന് തുറക്കും; 18 മണിക്കൂര്‍ ദര്‍ശനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ

സന്നിധാനം: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് നാലിന് തുറക്കും. പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയോടെ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന് മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പൂര്‍ണ്ണമായും നിറഞ്ഞ് കഴിഞ്ഞു.

സുഗമമായ ദര്‍ശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസിന്നോട് പ്രതികരിച്ചു. ശബരിമല നട ഇന്ന് ഒരു മണിക്കൂര്‍ മുമ്പ് തുറക്കും. 5 മണിയായിരുന്നു നേരെത്തെ തീരുമാനിച്ചത്. ഇത് 4 മണിയാക്കിയിട്ടുണ്ട്. അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യമുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയില്‍ പരമാവധി ഭക്തരെ വേഗത്തില്‍ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 16 മണിക്കൂര്‍ ദര്‍ശനമായിരുന്നുവെങ്കില്‍ ഇക്കുറി 18 മണിക്കൂര്‍ ദര്‍ശന സൗകര്യം ഉണ്ടാകും.

Also Read :ഇപി ജയരാജന്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും; സിപിഐഎം യോഗം ഇന്ന്

ഓണ്‍ലൈന്‍ ബുക്കിംഗ് 70,000 ത്തില്‍ നിന്നും ഉയര്‍ത്തുന്നത് നിലവില്‍ ആലോചനയില്‍ ഇല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ദര്‍ശനസമയം 18 മണിക്കൂര്‍ ആക്കിയതും പമ്പയില്‍ താല്‍ക്കാലിക പാര്‍ക്കിംഗ് അനുവദിച്ചതും തിരക്ക് നിയന്ത്രണത്തില്‍ ഫലപ്രദമാകും എന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും പ്രതീക്ഷ.

Top