എറണാകുളം: ശബരിമല സർവീസിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു കെഎസ്ആർടിസി പോലും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ലെന്നും അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം നാളെ മുതൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കും. നാളെ വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പിഎൻ മഹേഷ് ക്ഷേത്ര നട തുറക്കും.