ശബരിമല സ്പോട്ട് ബുക്കിംഗ്; അവലോകനയോഗം ചേരും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്

ശബരിമല സ്പോട്ട് ബുക്കിംഗ്; അവലോകനയോഗം ചേരും
ശബരിമല സ്പോട്ട് ബുക്കിംഗ്; അവലോകനയോഗം ചേരും

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിങ്ങിൽ മറ്റന്നാൾ അവലോകനയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ
നേതൃത്വത്തിലാണ് യോഗം ചേരുന്നത്.

ദർശനത്തിനെത്തുന്നവർക്ക് സ്പോട്ട് ബുക്കിംഗ് ഏത് രീതിയിൽ ആയിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അവലോകനയോഗത്തിൽ ഇതിന് വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങളോടെ സ്പോട്ട് ബുക്കിംഗ് അനുവദിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Also Read: കരുവന്നൂര്‍ വിഷയമാണ് തൃശൂരിലെ വോട്ടുകള്‍ക്ക് കാരണമായതെന്ന് സുരേഷ് ഗോപി

തീർത്ഥാടകർക്ക് സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് മുന്നേ നിർദേശം നൽകിയിട്ടുണ്ടായിരുന്നു. അതേസമയം ശബരിമല റോപ് വേ പദ്ധതിക്ക് വേണ്ടിയുള്ള പകരം ഭൂമി കൈമാറ്റം നവംബർ 14ന് നടക്കും. രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

Top