തിരുവനന്തപുരം; ശബരിമല ദർശനത്തിലെ സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി എൻ വാസവന് കത്ത് നൽകി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഓൺലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാർ കത്തിൽ പറയുന്നു.