ഇന്നലെ ശബരിമല സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; തിരക്ക് ഇന്നും തുടരുന്നു

അപ്പം അരവണ കൗണ്ടറുകൾക്കു മുമ്പിലും വലിയ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്

ഇന്നലെ ശബരിമല സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; തിരക്ക് ഇന്നും തുടരുന്നു
ഇന്നലെ ശബരിമല സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; തിരക്ക് ഇന്നും തുടരുന്നു

ശബരിമല: അയ്യപ്പഭക്തരുടെ വൻ തീർത്ഥാടക പ്രവാഹത്തിനാണ് കഴിഞ്ഞ ദിവസം ശബരിമല സാക്ഷ്യം വഹിച്ചത്. മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. 77,026 തീർത്ഥാടകരാണ് ദർശനം നടത്തിയത്.

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ഏറ്റവും അധികം തീർത്ഥാടകർ ദർശനം നടത്തിയതും ഇന്നലെയായിരുന്നു. ഇന്നലെ സ്പോട്ട് ബുക്കിങ് മുഖേന ദർശനം നടത്തിയത് 9254 പേരാണ്. ഇന്നലത്തേതിന് സമാനമായ തിരക്കാണ് ഇന്ന് പുലർച്ചെ നട തുറന്നപ്പോഴും സന്നിധാനത്ത് അനുഭവപ്പെടുന്നത്.

Also Read:പതിനെട്ടാം പടിയിൽ പുതിയ അതിഥി; പിടികൂടി വനംവകുപ്പ്

രാവിലെ 11 മണിവരെ ലഭിച്ച കണക്ക് അനുസരിച്ച് 35,000 ഓളം തീർത്ഥാടകർ ആണ് ഇതുവരെ ദർശനം നടത്തിയത് . അപ്പം അരവണ കൗണ്ടറുകൾക്കു മുമ്പിലും വലിയ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തെ വലിയ നടപ്പന്തലും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസത്തെയും നിലവിലെയും സ്ഥിതി കണക്കിലെടുത്താൽ ഇന്ന് 80,000 അധികം തീർത്ഥാടകർ ദർശനത്തിനായി സന്നിധാനത്തേക്ക് എത്തിയേക്കും എന്നാണ് വിലയിരുത്തൽ.

Top