നടനും ടെലിവിഷൻ താരവുമായ സാബുമോൻ സംവിധായകനാവുന്നു. കോർട്ട് റൂം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് പ്രധാന വേഷം അവതരിപ്പിക്കുക. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പുതിയ ചുവടുവെപ്പിനെക്കുറിച്ച് സാബുമോൻ വ്യക്തമാക്കിയത്. ജീവിതത്തിൽ വക്കീൽ കൂടിയായ തന്റെ ആദ്യ സംവിധാന സംരംഭം കോടതിക്കുള്ളിൽ തന്നെ ആവുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് സാബുമോൻ പറയുന്നു.
ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സ്പൈർ പ്രൊഡക്ഷന്‍സുമായി കൈകോര്‍ക്കുകയാണ്. അവരുടെ ആറാമത്തെ പ്രൊജക്റ്റാണ് ഇത്. ചിത്രത്തേക്കുറിച്ച് അധികം പറയാന്‍ എനിക്കാവില്ല. റിയലിസ്റ്റിക്കായ നിയമപോരാട്ടത്തെക്കുറിച്ചായിരിക്കും ചിത്രം. സഞ്ജു ഉണ്ണിത്താനാണ് നിര്‍മാതാവ്. പ്രയാഗ മാര്‍ട്ടിനും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും. – സാബുമോന്‍ കുറിച്ചു.
Also Read: വീണ്ടും ധനുഷ് – നിത്യാ മേനോൻ കോംബോ വരുന്നു
ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിലായി സാബുമോൻ വാർത്തകളിൽ നിറഞ്ഞിരുന്നു. തെറ്റ് ചെയ്യാത്തിടത്തോളം മാധ്യമങ്ങളിൽ നിന്ന് ഓടി ഒളിക്കേണ്ടതില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താൻ പറഞ്ഞിരുന്നു എന്നും സൗഹൃദത്തിന്റെ പേരിലാണ് പ്രയാഗക്കൊപ്പം നിന്നതെന്നും സാബുമോൻ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നു.