CMDRF

കേരളാ ക്രിക്കറ്റ് ലീഗ്: ആദ്യ സെഞ്ച്വറി നേട്ടവുമായി ക്യാപ്റ്റന്‍ സച്ചിന്‍

ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചി ടൈഗേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് നേടിയത്

കേരളാ ക്രിക്കറ്റ് ലീഗ്: ആദ്യ സെഞ്ച്വറി നേട്ടവുമായി ക്യാപ്റ്റന്‍ സച്ചിന്‍
കേരളാ ക്രിക്കറ്റ് ലീഗ്: ആദ്യ സെഞ്ച്വറി നേട്ടവുമായി ക്യാപ്റ്റന്‍ സച്ചിന്‍

തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. സെഞ്ച്വറി മികവില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൊല്ലം ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത, കൊച്ചി നേടിയ 158 റണ്‍സ് എന്ന വിജയലക്ഷ്യം കൊല്ലം 18.4 ഓവറില്‍ മറികടന്നു. 50 പന്തില്‍ എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 105 റണ്‍സുമായി സച്ചിന്‍ പുറത്താകാതെ നിന്നു. സച്ചിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചി ടൈഗേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് നേടിയത്. സ്‌കോര്‍ 15ലെത്തിയപ്പോള്‍ കൊച്ചിക്ക് ആദ്യവിക്കറ്റ് നഷ്ടമായി. എട്ടു പന്തില്‍ 12 റണ്‍സെടുത്ത അനന്തകൃഷ്ണനെ കെ. ആസിഫിന്റെ പന്തില്‍ അഭിഷേക് നായര്‍ പുറത്താക്കി.

Top