CMDRF

ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്

ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഹരിയാനയിൽ ഞങ്ങൾ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്

ഡൽഹി: ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഹരിയാനയിൽ അധികാരത്തിൽവരും. രാജസ്ഥാനിലെ ടോങ്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.

ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഹരിയാനയിൽ ഞങ്ങൾ മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top