സാധന സക്സേന നായർ: ആര്‍മി ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെ ആദ്യ വനിത

സാധന സക്സേന നായർ: ആര്‍മി ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെ ആദ്യ വനിത
സാധന സക്സേന നായർ: ആര്‍മി ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെ ആദ്യ വനിത

ന്യൂഡൽഹി: സായുധ സേനയുടെ ഹോസ്പിറ്റൽ സർ‌വീസസ് ഡയറക്റ്റർ ജനറൽ സ്ഥാനത്തേക്ക് എയർമാർഷൽ പദവിയുമായി സാധന സക്സേന നായർ നിയമിതയായി. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ എയർമാർഷൽ ദമ്പതിമാരെന്ന ബഹുമതി സാധനയ്ക്കും ഭർത്താവ് മുൻ വ്യോമസേനാ ഇന്‍സ്പെക്‌ഷൻ- വ്യോമസുരക്ഷാ വിഭാഗം ഡയറക്റ്റർ ജനറൽ എയർമാർഷൽ കെ.പി. നായർക്കും സ്വന്തമായി.

ബംഗളൂരുവിലെ ഐഎഎഫ് ട്രെയ്‌നിങ് കമാൻഡിന്‍റെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസർ പദവിയിൽ നിന്നാണു സാധന സക്സേന എയർമാർഷൽ പദവിയോടെ ഹോസ്പിറ്റൽ സർവീസസിന്‍റെ തലപ്പത്തെത്തിയത്. രാജ്യത്ത് എയർമാർഷൽ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് അവർ. എയർമാർഷൽ (റിട്ട.) പദ്മ ബന്ദോപാധ്യായയാണ് വ്യോമസേനയുടെ ചരിത്രത്തിൽ എയർമാർഷലായ ആദ്യ വനിത.ഡോ. സാധന നായർക്ക് വ്യോമസേന എന്നാൽ കുടുംബം തന്നെയാണ്. മാതാപിതാക്കളും സഹോദരനും വ്യോമസേന ഉദ്യോഗസ്ഥരാണ്. ഭർത്താവ് കെ.പി.

നായർ വ്യോമസേനാ പൈലറ്റായും സേവനമനുഷ്ഠിച്ചു. മകനും വ്യോമസേനയിൽ പൈലറ്റാണ്. ഏഴ് പതിറ്റാണ്ടുകളായി ഈ കുടുംബത്തിലെ മൂന്നു തലമുറകളാണ് വ്യോമസേനയിൽ സേവനമനുഷ്ഠിക്കുന്നത്. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഡോ. സാധന നായർ 1985ലാണ് ഇന്ത്യൻ വ്യോമസേനയിലേക്കെത്തുന്നത്. വെസ്റ്റേൺ എയർ കമാൻഡിന്‍റെയും ട്രെയിനിങ് കമാൻഡിന്‍റെയും ആദ്യ വനിതാ പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസർ കൂടിയായിരുന്നു സാധന നായർ. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അർഹയായിട്ടുണ്ട്.

Top