സേഫര്‍ ചോയിസ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ മോഡലായി സഫാരിയും ഹാരിയറും

വാഹനത്തിലെ യാത്രക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്‍പ്പെടെ അഞ്ച് സ്റ്റാര്‍ സുരക്ഷ ഉറപ്പാക്കുന്നതും എ.ഇ.ബി. സംവിധാനം ഉറപ്പാക്കിയിട്ടുള്ളതുമായി വാഹനങ്ങളെയാണ് ഈ അംഗീകാരത്തിനായി പരിഗണിക്കുന്നത്

സേഫര്‍ ചോയിസ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ മോഡലായി സഫാരിയും ഹാരിയറും
സേഫര്‍ ചോയിസ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ മോഡലായി സഫാരിയും ഹാരിയറും

2022 മുതലാണ് ഉയര്‍ന്ന സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ഗ്ലോബല്‍ എന്‍ക്യാപ് ആരംഭിക്കുന്നത്. ഇത് അനുസരിച്ച് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ മോഡലുകളാണ് ടാറ്റ സഫാരിയും ഹാരിയറും. നിശ്ചിത സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് ഏജന്‍സി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് സേഫര്‍ ചോയിസ് അവാര്‍ഡ് എന്നാണ് റിപ്പോര്‍ട്ട്.

വാഹനത്തിലെ യാത്രക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്‍പ്പെടെ അഞ്ച് സ്റ്റാര്‍ സുരക്ഷ ഉറപ്പാക്കുന്നതും എ.ഇ.ബി. സംവിധാനം ഉറപ്പാക്കിയിട്ടുള്ളതുമായി വാഹനങ്ങളെയാണ് ഈ അംഗീകാരത്തിനായി പരിഗണിക്കുന്നത്. സ്പീഡ് അസിസ്റ്റന്‍സ് സംവിധാനം, ഗ്ലോബല്‍ എന്‍ക്യാപിന്റെ മറ്റ് ടെസ്റ്റുകളില്‍ ഉയര്‍ന്ന സ്‌കോര്‍ ഈ വാഹനങ്ങള്‍ക്ക് ലഭിക്കുകയും വേണം. ബ്ലൈന്‍ഡ് ഡിറ്റക്ഷന്‍ സംവിധാനം ഇത്തരം വാഹനങ്ങളില്‍ ഉറപ്പാക്കേണ്ട മറ്റൊരു ഫീച്ചറാണ്.

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റുകളില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിട്ടുള്ള വാഹനങ്ങളാണ് സഫാരിയും ഹാരിയറും. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34-ല്‍ 33.05 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 45 പോയിന്റുമാണ് ഈ വാഹനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഇറക്കിയിട്ടുള്ള വാഹനങ്ങളില്‍ ഏറ്റവുമധികം സ്‌കോര്‍ ലഭിച്ചിട്ടുള്ള വാഹനങ്ങള്‍ എന്ന ഖ്യാതിയോടെയാണ് ടാറ്റയുടെ ഈ മോഡലുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്.

Also read: ക്രെറ്റ നൈറ്റ് എഡിഷന്‍ വിപണിയിലെത്തി

ഏത് ആഘാതത്തേയും അതിജീവിക്കാന്‍ ശേഷിയുള്ള ബോഡി ഷെല്ലുകളാണ് ഈ വാഹനങ്ങള്‍ക്ക് ഉള്ളതെന്നാണ് ക്രാഷ് ടെസ്റ്റ് ഫലം സൂചിപ്പിക്കുന്നത്. ഗ്ലോബല്‍ എന്‍ക്യാപ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, അഡാസ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സുരക്ഷ കാര്യക്ഷമമാക്കുന്നുണ്ട്. മുന്‍വശത്തെ എയര്‍ബാഗ്, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ്, സൈഡ് ചെസ്റ്റ് എയര്‍ബാഗ് എന്നിവയും ഈ വാഹനത്തില്‍ സുരക്ഷ കാര്യക്ഷമമാക്കും.

Top