സിഖ് പതാകയില്‍ നിന്ന് കാവി നിറം നീക്കണം : ഗുരുദ്വാര കമ്മിറ്റി

സിഖ് പതാകയില്‍ നിന്ന് കാവി നിറം നീക്കണം : ഗുരുദ്വാര കമ്മിറ്റി
സിഖ് പതാകയില്‍ നിന്ന് കാവി നിറം നീക്കണം : ഗുരുദ്വാര കമ്മിറ്റി

ചണ്ഢീഗഡ്: സിഖ് ത്രികോണ പതാകയായ നിഷാന്‍ സാഹിബില്‍ നിന്ന് കാവി നിറം നീക്കണമെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി. പതാകയ്ക്ക് മഞ്ഞ അല്ലെങ്കില്‍ നീല നിറം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. പല ഗുരുദ്വാരകളിലും മഞ്ഞക്ക് പകരം കാവി നിറത്തിലുള്ള നിഷാന്‍ സാഹിബ് ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ 15 ന് നടന്ന ജാഥേദാര്‍മാരുടെ അകാല്‍ തഖ്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം വന്നത്. 1930കളില്‍ പ്രസിദ്ധീകരിച്ച സിഖുകാര്‍ക്കുള്ള പെരുമാറ്റച്ചട്ട രൂപരേഖയായ പന്ത് പര്‍വനിത് സിഖ് രേഹത് മര്യാദ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എസ്ജിപിസിയുടെ ധര്‍മ പര്‍ച്ചാര്‍ കമ്മിറ്റി സിഖ് മതപ്രഭാഷകരോടും ഗുരുദ്വാര മാനേജ്‌മെന്റുകളോടും ആവശ്യപ്പെട്ടു. ജൂലൈ 26നാണ് സര്‍ക്കുലര്‍ കൈമാറിയത്.

കാവിനിറം സനാതന ധര്‍മ്മത്തെയാണ് സൂചിപ്പിക്കുന്നതെന്നും സിഖ് മതത്തെയല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നിഷാന്‍ സാഹിബിന്റെ നിറത്തെച്ചൊല്ലി നിരവധി ആശയക്കുഴപ്പങ്ങള്‍ സിഖ് സമൂഹത്തിലുണ്ടെന്നും അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രം മാനേജര്‍ ഭഗവന്ത് സിംഗ് ധംഗേര പറഞ്ഞു.

Top