മക്കയിലെത്തി ഉംറ ചെയ്ത് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ താരം സഹല്‍ അബ്ദുല്‍ സമദും പങ്കാളി റെസയും. ‘ഒന്നാം വിവാഹ വാര്‍ഷികം ഏറ്റവും ധന്യമായ രീതിയില്‍ ആഘോഷിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഇരുവരും മക്കയില്‍ നില്‍ക്കുന്ന ചിത്രം സഹല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പോസ്റ്റിന് താഴെ വിവാഹാശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. നിലവില്‍ മോഹന്‍ ബഗാന്‍ താരമായ സഹല്‍ അബ്ദുല്‍ സമദിന്റെ ജീവിതസഖി റെസ ഫര്‍ഹത്ത് ബാഡ്മിന്റണ്‍ താരമാണ്.
യുഎഇയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബിലൂടെ കളിച്ചുവളര്‍ന്ന കണ്ണൂര്‍ സ്വദേശിയായ സഹല്‍ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ അരങ്ങേറിയതിന് പിന്നാലെ 2017ല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തി. മഞ്ഞക്കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹല്‍ 92 മത്സരങ്ങളില്‍ 10 ഗോളുകളാണ് നേടിയത്. പിന്നീട് മോഹന്‍ ബഗാനിലേക്ക് ചേക്കേറുകയായിരുന്നു. 14 മത്സരങ്ങളില്‍ രണ്ട് ഗോളാണ് ബഗാന് വേണ്ടി അടിച്ചത്. ഇന്ത്യക്കായി 37 മത്സരങ്ങളില്‍ മൂന്നു ഗോള്‍ നേടിയിട്ടുണ്ട്.
അണ്ടര്‍ 15, അണ്ടര്‍ 17 കാറ്റഗറികളില്‍ സംസ്ഥാനത്തെ ആദ്യ മൂന്നുപേരില്‍ ഇടംപിടിച്ച താരവും അണ്ടര്‍ 10 വിഭാഗത്തില്‍ സംസ്ഥാന ചാമ്പ്യനുമായിരുന്നു റെസ. 2019ല്‍ ഓള്‍ കേരള സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബ്ള്‍സിലും മിക്‌സഡ് ഡബ്ള്‍സിലും വെള്ളി മെഡലും നേടിയിരുന്നു. അതേ വര്‍ഷം ഓള്‍ കേരള സീനിയര്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ വനിത ഡബ്ള്‍സില്‍ ചാമ്പ്യനായി. 2012ല്‍ ഓള്‍ ഇന്ത്യ റാങ്കിങ് ടൂര്‍ണമെന്റില്‍ ഡബ്ള്‍സില്‍ റണ്ണറപ്പായിരുന്നു.