CMDRF

നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത് ; സജി നന്ത്യാട്ട്

പീഡനപരാതിയിൽ വിശാലമായ അന്വേഷണം വേണമെന്ന് നിവിൻ പോളി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു

നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത് ; സജി നന്ത്യാട്ട്
നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത് ; സജി നന്ത്യാട്ട്

നിവിൻ പോളിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ പരാതി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഗുഡാലോചനയുടെ ഭാഗമായാണ് എന്ന പരാമർശവുമായി താരം രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ പിന്തുണാ പരാമർശവുമായി എത്തിയിരിക്കുകയാണ് സജി നന്ത്യാട്ട് . നിവിൻ പോളിയ്ക്കെതിരായ ലൈം​ഗിക പീഡന പരാതിക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതാണെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. ഇതിനുപിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാൻപറ്റില്ല. നിവിൻ പോളിയുടെ ഭാ​ഗത്ത് സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്. കാരണം, ആരോപണം വന്നപ്പോൾത്തന്നെ വാർത്താ സമ്മേളനംവിളിച്ച് അദ്ദേഹം സധൈര്യം മുന്നോട്ടുവന്നുവെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

ALSO READ: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

നിവിനെതിരെ പരാതിയുമായെത്തിയവർ പറഞ്ഞതെല്ലാം നമ്മൾ കണ്ടതും കേട്ടതുമാണ്. ഉറക്കപ്പിച്ചിൽ പറഞ്ഞു എന്നൊക്കെയാണ് അവർ ആരോപിച്ചത്. അതിൽ നിന്നൊക്കെ പൊതുസമൂഹത്തിന് ഈ വിഷയത്തിൽ ഏകദേശ ധാരണ വന്നിട്ടുണ്ട്. നിവിൻ പോളിക്കും മൗലികാവകാശമുണ്ടല്ലോ. അദ്ദേഹവും ഒരു മനുഷ്യനാണല്ലോ എന്ന് സജി അഭിപ്രായപ്പെട്ടു .

തനിക്കെതിരായ പീഡനപരാതിയിൽ വിശാലമായ അന്വേഷണം വേണമെന്ന് നിവിൻ പോളി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഗുഡാലോചനയുടെ ഭാഗമായാണ് ഈ ആരോപണമെന്നും അന്വേഷവണം വേണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു. തന്നെ ഇടിച്ചുതാഴ്ത്താനുള്ള ​ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹത്തിന് തോന്നുന്നത് സ്വാഭാവികമാണ്. താൻ നിരപരാധിയാണെന്ന് താരത്തിന് ഉറപ്പുണ്ട്. തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ നിയമത്തിന്റെ വഴി തേടുമ്പോൾ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ലന്നും സജി നന്ത്യാട്ട് പറഞ്ഞു.

Top