CMDRF

സലാംഎയര്‍ ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

33 കാരനായ മുഹമ്മദ് ഖൈര്‍ എന്ന യാത്രക്കാരനാണ് യാത്രക്കിടെ ആരോഗ്യകാരണങ്ങളാല്‍ ബുദ്ധിമുട്ട് നേരിട്ടത്

സലാംഎയര്‍ ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി
സലാംഎയര്‍ ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

മസ്‌കത്ത്: യാത്രക്കാരന്റെ അനാരോഗ്യാവസ്ഥയെത്തുടര്‍ന്ന് സലാം എയര്‍ വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിലെ ചിറ്റഗോങില്‍നിന്ന് ഒമാനിലേക്ക് വരികയായിരുന്ന വിമാനമാണ് കഴിഞ്ഞ ദിവസം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

33 കാരനായ മുഹമ്മദ് ഖൈര്‍ എന്ന യാത്രക്കാരനാണ് യാത്രക്കിടെ ആരോഗ്യകാരണങ്ങളാല്‍ ബുദ്ധിമുട്ട് നേരിട്ടത്. നാഗ്പൂരില്‍ ഇറക്കിയ വിമാനത്തില്‍ കിംസ് കിങ്‌സ്വേ ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റെസ്പോണ്‍സ് ടീം എത്തി ആവശ്യമായ വൈദ്യ പരിചരണം നല്‍കി. എമര്‍ജന്‍സി മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ. രൂപേഷ് ബൊക്കഡെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

യാത്രക്കാരന് രണ്ട് തവണയാണ് വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ഇതിലൊന്ന് വായില്‍നിന്ന് നുരവന്ന അവസ്ഥയിലായിരുന്നുവെന്നും കാബിന്‍ ക്രൂ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Top