ഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായി കമ്പനിയില്‍ ശമ്പളവര്‍ധന. 2023 ഡിസംബര്‍ 31ന് മുമ്പ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്ന ജീവനക്കാര്‍ക്കാണ് ശമ്പളം വര്‍ധിപ്പിക്കുക. ഗ്രൗണ്ട് സ്റ്റാഫ്, കാബിന്‍ ക്രു, പൈലറ്റ് ഉള്‍പ്പടെ 18,000 ജീവനക്കാരാണ് എയര്‍ ഇന്ത്യക്ക് ഉള്ളത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പല നാഴികകല്ലുകളും എയര്‍ ഇന്ത്യ പിന്നിട്ടു. വളര്‍ച്ചക്കും മാറ്റത്തിനും വേണ്ടി കമ്പനി തറക്കല്ലിട്ടുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അതുകൊണ്ട് എച്ച്.ആര്‍ വിഭാഗത്തില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ കൊണ്ട് വരികയാണ്.
ഇതിന്റെ ഭാഗമായി ജീവനക്കാരുടെ വാര്‍ഷിക പ്രകടനം നിര്‍ണയിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ പ്രകടനത്തിന് അനുസരിച്ച് വേതനം നല്‍കാനും തീരുമാനിച്ചതായി എച്ച്.ആര്‍ ഓഫീസര്‍ രവീന്ദ്ര കുമാര്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് ബോണസും നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് പ്രകാരം പൈലറ്റുമാരുടെ ശമ്പളത്തില്‍ 5000 രൂപ മുതല്‍ 15000 രൂപയുടെ വരെ വര്‍ധന വരുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ബോണസായി 42,000 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെയും നല്‍കും.