രാസവസ്തുക്കള്‍ കലര്‍ത്തി ജ്യൂസ് വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍

മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയില്‍ നിറച്ച രാസവസ്തു കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്

രാസവസ്തുക്കള്‍ കലര്‍ത്തി ജ്യൂസ് വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍
രാസവസ്തുക്കള്‍ കലര്‍ത്തി ജ്യൂസ് വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍

ഡല്‍ഹി: പുറത്ത് നിന്ന് ജ്യൂസ് വാങ്ങിച്ചു കുടിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. നിങ്ങള്‍ കുടിക്കുന്ന ജ്യൂസില്‍ ചിലപ്പോള്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടാകാം. കാരണം എന്താണെന്നല്ലേ. രാസവസ്തുക്കള്‍ കലര്‍ത്തി മാതള ജ്യൂസ് വില്‍പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയിലെ ജോലിക്കാരായ അയൂബ് ഖാന്‍, രാഹുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍ പ്രദേശത്താണ് സംഭവം. കടയില്‍ വില്‍ക്കുന്ന ജ്യൂസില്‍ രാസവസ്തു കലര്‍ത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയില്‍ നിറച്ച രാസവസ്തു കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Also Read: ആലപ്പുഴയില്‍ ബസ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം

ജ്യൂസില്‍ രാസവസ്തു കലര്‍ത്താന്‍ കടയുടെ ഉടമ ഷോയിബ് നിര്‍ദ്ദേശിച്ചുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടറെ വിളിച്ചുവരുത്തിയാണ് കടയില്‍ നിന്ന് കണ്ടെത്തിയ രാസവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസില്‍ വിവരമറിയിക്കുന്നതിന് മുമ്പ് അയൂബിനെയും രാഹുലിനെയും നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

Top