ക​ട​യു​ടെ മ​റ​വി​ൽ മ​ദ്യ​വി​ൽ​പ​ന; ക​ട​യു​ട​മ റി​മാ​ൻഡി​ൽ

ക​ട​യി​ൽനി​ന്ന് ഒ​രാ​ൾ​ക്ക് ഗ്ലാ​സി​ൽ മ​ദ്യം ഒ​ഴി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​തീ​ഷ് എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​കു​ന്ന​ത്

ക​ട​യു​ടെ മ​റ​വി​ൽ മ​ദ്യ​വി​ൽ​പ​ന; ക​ട​യു​ട​മ റി​മാ​ൻഡി​ൽ
ക​ട​യു​ടെ മ​റ​വി​ൽ മ​ദ്യ​വി​ൽ​പ​ന; ക​ട​യു​ട​മ റി​മാ​ൻഡി​ൽ

ഇ​രി​ട്ടി: ആർക്കും മനസ്സിലാകാത്ത രീതിയിൽ പ​ല​ച​ര​ക്ക് ക​ട​യു​ടെ മ​റ​വി​ൽ മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും വി​റ്റ ക​ട​യു​ട​മ​യെ ഇ​രി​ട്ടി എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ ക​ട​യി​ൽ​നി​ന്ന് നി​ര​വ​ധി ത​വ​ണ മ​ദ്യ​വും, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. മീ​ത്ത​ലെ പു​ന്നാ​ട്ടെ ക​ട​യു​ട​മ എം.​പി. ര​തീ​ഷാ​ണ് (39) റി​മാ​ൻഡി​ലാ​യ​ത്.

പരാതിയെ തുടർന്ന് നി​ര​വ​ധി ത​വ​ണ എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഒപ്പം ക​ട അ​ട​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ക്‌​സൈ​സ് ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. തുടർന്ന് നഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​നം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണ് കാ​ണു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കിയിരുന്നു. അതോടൊപ്പം സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ട​ച്ചുപൂ​ട്ടി​ സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്‌​സൈ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കട തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യും, പ​ര​സ്യ​മാ​യി മ​ദ്യവി​ൽ​പ​ന ചെ​യ്യു​ന്ന​ത് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യും ആയിരുന്നു.

Also Read :സ്ത്രീകളുടെ തലയ്ക്കടിച്ച് മോഷണം; ​ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പിടിയിൽ

പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു കു​പ്പി മ​ദ്യമാണ് ക​ട​യി​ൽ​ നി​ന്നും പി​ടി​കൂ​ടിയത്. അതേസമയം ക​ട​യി​ൽനി​ന്ന് ഒ​രാ​ൾ​ക്ക് ഗ്ലാ​സി​ൽ മ​ദ്യം ഒ​ഴി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​തീ​ഷ് എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​കു​ന്ന​ത്.

Top