മുംബൈ: നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാന്‍ പണം നല്‍കണമെന്ന സന്ദേശം മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകൊണ്ടാണ് വധഭീഷണി. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി.
അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം. സന്ദേശത്തെ ചെറുതായി കാണരുത്. സല്‍മാന് ജീവിക്കണമെങ്കില്‍ ലോറന്‍സ് ബിഷ്‌ണോയി ഗ്യാങ്ങുമായുളള ശത്രുത അവസാനിപ്പിക്കണം. അതിന് 5 കോടി വേണം. പണം തന്നില്ലെങ്കില്‍ സല്‍മാന് കൊല്ലപ്പെട്ട ബാബാ സിദ്ധിഖിയേക്കാള്‍ മോശം സ്ഥിതി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.