തമിഴ് സിനിമകളിലൂടെ നമ്മുടെ ഹൃദയം കവർന്ന നടിയാണ് ഭൂമിക. സൗത്തിലൂടെ പിന്നീട് ബോളിവുഡിലും നടി ശ്രദ്ധ നേടി. തമിഴ് ചിത്രം സേതുവിന്റെ ഹിന്ദി റീമേക്കായ ‘തേര നാമി’ലൂടെയാണ് താരത്തിന്റെ ബോളിവുഡിലെ രംഗപ്രവേശനം. സൽമാൻ ഖാൻ നായകനായ ചിത്രം വിജയിച്ചിരുന്നു. 2023 ൽ പുറത്തിറങ്ങിയ സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലും ഭൂമിക ഭാഗമായിരുന്നു.
സൽമാൻ ഖാൻ വളരെ നല്ല മനസുള്ള വ്യക്തിയാണെന്നും തനിക്ക് ബോളിവുഡിലെ വർക്കിങ് രീതിയെക്കുറിച്ചൊക്കെ പറഞ്ഞു തന്നെന്നും ഭൂമിക. ഡൽഹിയിൽ ജനിച്ചു വളർന്ന ഭൂമിക സൗത്തിന്ത്യൻ സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.സൽമാൻ സാർ ശരിക്കും ഒരു മികച്ച നടനും വളരെയധികം അനുഭവസമ്പത്തുമുള്ള വ്യക്തിയുമാണ്.
അദ്ദേഹം നല്ല രീതിയിലായിരുന്നു പെരുമാറിയത്.തന്റെ പ്രകടനം മികച്ചതാക്കാൻ വേണ്ടി കുറെയധികം സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ ബോളിവുഡിലെ വർക്കിങ് രീതിയെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചുമൊക്കെ എനിക്ക് പറഞ്ഞു തന്നു.അതെനിക്ക് ഉപകാരപ്പെട്ടു.സൽമാൻ ഖാനൊപ്പമുള്ള ആദ്യ ചത്രം മികച്ച അനുഭവമായിരുന്നു’- ഭൂമിക ചൗള പറഞ്ഞു.
തേരെ നാം എന്ന ചിത്രത്തിന് മുമ്പ് തമിഴിലും തെലുങ്കിലും കുറച്ച് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. നിർമാതാവ് സുനിൽ മഞ്ചന്ദക്കൊപ്പം ഞാൻ മുമ്പ് ഞാൻ പരസ്യ ചിത്രം ചെയ്തിട്ടുണ്ടായിരുന്നു. ഖുഷി ചിത്രം കണ്ടതിന് ശേഷമാണ് സംവിധായക സതീഷ് കൗശിക് തേരെ നാം സിനിമയിലേക്ക് വിളിച്ചത്. ഇതെല്ലാം ഓർഗാനിക്കായി സംഭവിച്ചതാണെന്നും താരം പറഞ്ഞു.