CMDRF

സല്‍മാന്‍റെ സഹോദരി അർപിത ഖാൻ വസതി വിറ്റത് 22 കോടിക്ക് !

ആയുഷും അർപിതയും ബാന്ദ്രയിലെ വസതി വാങ്ങിയത് 10 കോടി രൂപക്കാണ്.

സല്‍മാന്‍റെ സഹോദരി അർപിത ഖാൻ വസതി വിറ്റത് 22 കോടിക്ക് !
സല്‍മാന്‍റെ സഹോദരി അർപിത ഖാൻ വസതി വിറ്റത് 22 കോടിക്ക് !

ബാന്ദ്രയിലെ സൽമാൻ ഖാന്റെ സഹോദി അർപിത ഖാന്റെ വസതി വിറ്റതായി റിപ്പോർട്ട്. 22 കോടിക്കാണ് 2022 ൽ വാങ്ങിയ വീട് വിറ്റിരിക്കുന്നത്.
ആയുഷും അർപിതയും ബാന്ദ്രയിലെ വസതി വാങ്ങിയത് 10 കോടി രൂപക്കാണ്.

1,750 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെന്‍റിന് നാല് പ്രത്യേക പാർക്കിംഗ് ഏരിയയും ഉൾപ്പെടുന്നു. മുംബൈയിലെ ഖാർ വെസ്റ്റ് സബർബനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി സത്ഗുരു ഡെവലപ്പേഴ്‌സിന്‍റെ ഫ്ലൈയിംഗ് കാർപെറ്റ് പാര്‍പ്പിട സമുച്ചയത്തിന്‍റെ 12-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ബോംബെ ജിംഖാനയ്ക്ക് സമീപമാണ് ഈ പ്രൊപ്പര്‍ട്ടി. എന്നാൽ സമാനമായ ഈ പ്രോപ്പർട്ടികൾക്ക് പ്രതിമാസം 1.75 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെയാണ് ഈ സ്ഥലത്ത് വാടക നിരക്ക്. എന്നാൽ ആരാണ് താര ദമ്പതികളില്‍ നിന്നും ഈ വസതി വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല.

Also Read: ദുൽഖറിന് ലക്കി ആവുമോ ‘ലക്കി ഭാസ്കർ’! വന്‍ അപ്ഡേറ്റ് ഇന്ന്

ആയത്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ആയുഷ് ശർമ്മ ഇസബെല്ലെ കൈഫിനൊപ്പം ക്വാത്ത എന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇപ്പോൾ ചിത്രം ഒരുക്കുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് കരൺ ലളിത് ബുട്ടാനിയാണ്.

Top