CMDRF

പുഷ്പ 2 വിലെ സാമന്തയുടെ സാന്നിധ്യം ചര്‍ച്ചയാകുന്നു

പുഷ്പ 2 വിലെ സാമന്തയുടെ സാന്നിധ്യം ചര്‍ച്ചയാകുന്നു
പുഷ്പ 2 വിലെ സാമന്തയുടെ സാന്നിധ്യം ചര്‍ച്ചയാകുന്നു

‘പുഷ്പ ദി റൈസി’ന്റെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ ദി റൂളി’ല്‍ സാമന്തയുടെ സാന്നിധ്യം ചര്‍ച്ചയാകുന്നു. 2021 ലെ ബ്ലോക്ക്ബസ്റ്ററായിരുന്നു ഒന്നാം ഭാഗം. ചിത്രം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലെ ഗാനത്തിലായിരിക്കും സാമന്ത എത്തുക എന്നാണ് റിപ്പോര്‍ട്ട്.

200 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു ടീം പങ്കുവച്ച പോസ്റ്റര്‍. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുന്നത്.അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയ്ക്ക് നായകന്‍ അല്ലു അര്‍ജ്ജുന്‍ പ്രതിഫലത്തിന് പകരമായി ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Top