മലപ്പുറം: പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾക്കെതിരായ വിവാദ പ്രസംഗത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഉമർ ഫൈസി മുക്കത്തിനോട് ആവിശ്യപ്പെട്ട് സമസ്ത. ഉമർ ഫൈസിക്കെതിരെ നടപടി എടുക്കണമെന്ന സമ്മർദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെയാണ് സമസ്ത ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം
മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ ആയിരിക്കണം. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആകാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്.
Also Read: ‘ഹോട്ടലിൽ പരിശോധന നടത്തിയത് രാഷ്ട്രീയ ഗൂഢാലോചന’: വി.ഡി സതീശൻ
ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്.