CMDRF

ഈ രാജ്യത്തും ഇനി സ്വവർഗ വിവാഹമാകാം…

നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി ജനുവരിയിൽ ആയിരത്തോളം സ്വവർഗാനുരാഗികളുടെ വിവാഹം നടത്തി ഈ പുതിയ നിയമത്തെ ആഘോഷമാക്കാനാണ് തീരുമാനം.

ഈ രാജ്യത്തും ഇനി സ്വവർഗ വിവാഹമാകാം…
ഈ രാജ്യത്തും ഇനി സ്വവർഗ വിവാഹമാകാം…

ബാങ്കോക്ക്: എല്ലാവരുടെയും പ്രണയത്തിന് അഭിനന്ദനങ്ങൾ. സ്വവർഗ വിവാഹത്തിന് നിയമ പ്രാബല്യം കിട്ടിയതിനു പിന്നാലെ തായ്​ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സമൂഹമാധ്യമത്തിൽ ഇങ്ങനെ എഴുതി. ചരിത്രനിയമത്തിനാണ് രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമായ പയേതുങ്താൻ (37) ഇതോടെ അംഗീകാരം നൽകിയത്.

120 ദിവസത്തിനുള്ളിൽ തന്നെ സ്വവർഗ വിവാഹം അംഗീകരിക്കുന്ന പുതിയ ‘വിവാഹ തുല്യതാ നിയമം’ പ്രാബല്യത്തിൽ വരും. അടുത്തവർഷം ജനുവരി മുതൽ സ്വവർഗ വിവാഹം ഇനി റജിസ്റ്റർ ചെയ്യാം. നിലവിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്​ലൻഡ്. നേപ്പാൾ, തായ്​വാൻ എന്നീ രാജ്യങ്ങളിൽ ഈ നിയമം നേരത്തെ നിലവിലുണ്ട്.

Also Read: അമിത ചെലവ് ; ഭീമൻ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കുന്നുവെന്ന് മൃഗശാല

നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി ജനുവരിയിൽ ആയിരത്തോളം സ്വവർഗാനുരാഗികളുടെ വിവാഹം നടത്തി ഈ പുതിയ നിയമത്തെ ആഘോഷമാക്കാനാണ് ഈ ആവശ്യം ഉന്നയിച്ചിരുന്ന ബാങ്കോക്ക് പ്രൈഡ് എന്ന പ്രസ്ഥാനത്തിന്റെ തീരുമാനം. അതേസമയം യാഥാസ്ഥിതിക രീതികൾ പിന്തുടരുന്ന തായ്​ലൻഡ് ജനത പുതിയ നിയമം നടപ്പാക്കുന്നതിനെ ദീർഘകാലമായി എതിർത്തുവരികയായിരുന്നു.

Top