സ്വവർഗ്ഗ വിവാഹം; ഹർജി ഇന്ന് പരിഗണിക്കും

സ്വവർഗ്ഗ വിവാഹം; ഹർജി ഇന്ന് പരിഗണിക്കും
സ്വവർഗ്ഗ വിവാഹം; ഹർജി ഇന്ന് പരിഗണിക്കും

ഡൽഹി: സ്വവർഗ്ഗ വിവാഹവിധി പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്തും സ്വവർഗ്ഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹർജികളാണ് കോടതിക്കു മുൻപാകെയുള്ളത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്‌ലി, ബി.വി നാഗരത്‌ന, നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണു ഹർജികൾ പരിഗണിക്കുക. അതേസമയം, ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയത്.

Top