ഇന്ത്യന്‍ വിപണിയില്‍ 10000 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് പുത്തന്‍ എഐ ടി വികളുമായി സാംസങ്

ഇന്ത്യന്‍ വിപണിയില്‍ 10000 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് പുത്തന്‍ എഐ ടി വികളുമായി സാംസങ്
ഇന്ത്യന്‍ വിപണിയില്‍ 10000 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് പുത്തന്‍ എഐ ടി വികളുമായി സാംസങ്

ന്ത്യന്‍ വിപണിയില്‍ 10,000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പന ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്. പുതിയ എഐ ടിവികള്‍ വിപണിയിലെത്തിക്കുന്നതിലൂടെ ഈ നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എ ഐ സൗകര്യങ്ങള്‍ ഉള്ള 8കെ നിയോ ക്യു എല്‍ഇഡി, 4കെ നിയോ ക്യു എല്‍ഇഡി, ഒ എല്‍ഇഡി ടെലിവിഷനുകള്‍ അവതരിപ്പിച്ചതിലൂടെ ഈ വര്‍ഷം ഇന്ത്യന്‍ വിപണയില്‍ മുന്നേറാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് സാംസങ് പ്രസ്താവനയില്‍ പറഞ്ഞു. 2024ല്‍ 10000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പനയെന്ന നേട്ടം കൈവരിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥമെന്ന് തോന്നിക്കും വിധമുള്ള പിക്ചര്‍ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടും കൂടിയ നിയോ ക്യു എല്‍ഇഡി 8കെ എഐ ടെലിവിഷനുകള്‍ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഗവേഷണ സ്ഥാപനമായ ഓം ഡിയയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023-ല്‍ 21 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രാന്‍ഡ് സാംസങ് ആണ്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 5 വര്‍ഷങ്ങളായി ഇന്ത്യയിലെ മുന്‍നിര ടിവി ബ്രാന്‍ഡ് തങ്ങളാണെന്നാണ് സാംസങ് അവകാശപ്പെടുന്നത്. എ ഐ പിക്ചര്‍ ടെക്‌നോളജി, എ ഐ അപ്സ്‌കെയിലിംഗ് പ്രൊ, എ ഐ മോഷന്‍ എന്‍ഹാന്‍സര്‍ പ്രൊ തുടങ്ങിയ എ ഐ ഫീച്ചറുകള്‍ സാംസങ്ങിന്റെ പുതിയ ടെലിവിഷന്‍ സീരീസുകളില്‍ ലഭ്യമാണ്. എ ഐ എനര്‍ജി മോഡിലൂടെ പിക്ചര്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വൈദ്യുതി ലാഭിക്കുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ക്യൂ 900D, ക്യൂ എന്‍ 800D എന്നീ മോഡലുകളില്‍ സാംസങ് നിയോ ക്യു എല്‍ഇഡി 8കെ ടിവികള്‍ 65, 75.85 ഇഞ്ച് വലിപ്പത്തില്‍ ലഭിക്കും. 55,65,75,85, 98 ഇഞ്ച് വലിപ്പത്തില്‍ ക്യൂ എന്‍ 85 ഡി , ക്യൂ എന്‍ 90 ഡി എന്നീ മോഡലുകളിലായി നിയോ ക്യുഎല്‍ഇഡി 4കെ ടിവികളും ലഭിക്കും. എസ് 95 ഡി,എസ് 90 ഡി എന്നീ മോഡലുകളില്‍ 55, 65, 77, 83 ഇഞ്ചുകളിലായി സാംസങ് ഒഎല്‍ഇഡി ടിവികളും ലഭ്യമാകും. സാംസങ് ക്‌നോക്സ് ഫീച്ചറിലൂടെ ടെലിവിഷന്റെ എല്ലാ ഫീച്ചറുകളും ആപ്പും, പ്ലാറ്റ്‌ഫോമും സുരക്ഷിതമാണെന്ന് ഉറപ്പാക്കുവാനും സാംസങ് ടിവി ഉപഭോക്താക്കള്‍ക്ക് സാധിക്കും. സാംസങ് നിയോ ക്യു എല്‍ഇഡി 8കെ ടിവികള്‍ 319990 രൂപ മുതലും നിയോ ക്യു എല്‍ഇഡി 4കെ ടിവികള്‍ 139990 രൂപ മുതലും ഒഎല്‍ഇഡി ടിവികള്‍ 164990 രൂപ മുതലും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

Top