മൊബൈല്‍ ഫോണ്‍ വാങ്ങിക്കാനുദ്ദേശിക്കുന്നുണ്ടോ നിങ്ങള്‍. കീശ കാലിയാകാതെ ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങിക്കാം. സാംസങ് ഗ്യാലക്‌സി എ16 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ആറ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റോടെയാണ് എ16 5ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്.
മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസറില്‍ എത്തുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണ്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. 18,999 രൂപയില്‍ ആരംഭിക്കുന്ന ഈ ഫോണ്‍ സിഎംഎഫ് ഫോണ്‍ 1, വണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ്, ഇന്‍ഫിനിക്‌സ് ജിടി 20 പ്രോ എന്നീ മോഡലുകളുമായാണ് മത്സരിക്കേണ്ടി വരിക.
Also Read: വെയിറ്റ് എ മിനുട്ട്…വരുന്നു ചരിത്രത്തിലെ ഏറ്റവും വിലയേറിയ സാംസങ് ഫോണ്‍
സാംസങ് എ16 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് 18,999 രൂപയാവുക. അതേസമയം 8 ജിബി + 256 ജിബി വേരിയന്റിന് 21,999 രൂപയാണ് വില. ആമസോണ്‍, ഫ്ലിപ്കാർട്ട്, സാംസങിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ്, റീടെയ്ല്‍ ഔട്ട്‌ലറ്റുകള്‍ എന്നിവ വഴി ഫോണ്‍ ലഭ്യമാകും. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോല്‍ഡ് ഡിസ്‌പ്ലെയോടെയാണ് സാംസങ് എ16 5ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.