CMDRF

സാംസങ് ഗാലക്‌സി റിംഗ് ഒടുവിൽ ഇന്ത്യയിലേക്ക്

സാംസങ് ഗ്യാലക്‌സി എഐ റിങ് ഇന്ത്യയില്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗിന് ലഭ്യമായിരിക്കുകയാണ്

സാംസങ് ഗാലക്‌സി റിംഗ് ഒടുവിൽ ഇന്ത്യയിലേക്ക്
സാംസങ് ഗാലക്‌സി റിംഗ് ഒടുവിൽ ഇന്ത്യയിലേക്ക്

റക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആര്‍ത്തവചക്രവും അറിയാന്‍ കഴിയുന്ന സ്‌മാര്‍ട്ട്‌ മോതിരമായ സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകും. വില്‍പനയ്ക്ക് മുന്നോടിയായി ഈ വിയറബിള്‍ ഡിവൈസിന്‍റെ പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ഗ്യാലക്‌സി എഐയുടെ ഫീച്ചറുകള്‍ സഹിതമാണ് സ്‌മാര്‍ട്ട് മോതിരം വില്‍പനയ്ക്കെത്തുന്നത്.

സാംസങ് ഗ്യാലക്‌സി എഐ റിങ് ഇന്ത്യയില്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗിന് ലഭ്യമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ മാസം ഗ്യാലക്‌സി സ്സെഡ് 6 സിരീസ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം സാംസങ് ലോഞ്ച് ചെയ്‌ത സ്‌മാര്‍ട്ട് മോതിരമാണിത്. അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്‌നസ് വിയറബിള്‍ എന്നാണ് സാംസങ് ഈ റിങിന് നല്‍കുന്ന വിശേഷണം. കൈവിരലില്‍ ധരിക്കുന്ന ഈ ഡിവൈസ് ഇന്ത്യടക്കമുള്ള രാജ്യങ്ങളിലേക്ക് വരികയാണ്. സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയില്‍ ഒക്ടോബര്‍ 15 വരെ പ്രീ-ബുക്ക് ചെയ്യാം. 1,999 രൂപ ടോക്കണ്‍ തുകയായി നല്‍കിയാണ് ഗ്യാലക്‌സി റിങ് സാംസങ് ഇന്ത്യ വെബ്‌സൈറ്റോ ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ വഴി ബുക്ക് ചെയ്യേണ്ടത്. ഈ ടോക്കണ്‍ തുക റീഫണ്ട് ചെയ്യാനാവുന്നതാണ് എന്ന് സാംസങ് വ്യക്തമാക്കി. സ്മാര്‍ട്ട് റിങ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അധിക വില ഈടാക്കാതെ വയര്‍ലെസ് ചാര്‍ജര്‍ സാംസങ് നല്‍കുന്നുണ്ട്. ചാര്‍ജിംഗ് കെയ്‌സും ഡാറ്റ കേബിളുമടക്കമാണ് സാംസങ് ഗ്യാലക്‌സി റിങ് വരുന്നത്.

Top