‌‌ഗാലക്‌സി ബുക്ക് 4 എഡ്ജ്‌ അവതരിപ്പിച്ച് സാംസങ്

‌‌ഗാലക്‌സി ബുക്ക് 4 എഡ്ജ്‌ അവതരിപ്പിച്ച് സാംസങ്
‌‌ഗാലക്‌സി ബുക്ക് 4 എഡ്ജ്‌ അവതരിപ്പിച്ച് സാംസങ്

സാംസങ് ഗാലക്സ്‌സി ബുക്ക് 4 എഡ്‌ജ് പുറത്തിറക്കി. കോപൈലറ്റ് കീയോടുകൂടിയ കമ്പനിയുടെ ആദ്യ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പേഴ്‌സണൽ കംപ്യൂട്ടറാണിത്. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ എക്‌സ് എലൈറ്റ് സി.പി.യു. ആണിതിന് ശക്തിപകരുന്നത്. ആദ്യ കോപൈലറ്റ് പ്ലസ് പി.സികളിൽ ഒന്നാണിത്. എ.ഐ. സംവിധാനങ്ങളോടുകൂടിയ വിൻഡോസ് ഒ.എസ്. പി.സികളാണ് കോപൈലറ്റ് പ്ലസ്.ഈ ലാപ്ടോപ്പിനെ ഗാലക്സി ഫോണുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാനാവും. ഒപ്പം സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ്, ചാറ്റ് അസിസ്റ്റ് തുടങ്ങിയ ഗാലക്സി എ.ഐ. ഫീച്ചറുകളും ഉപയോഗിക്കാംഗാലക്സി ബുക്ക് 4 എഡ്‌ജിന് 14 ഇഞ്ച്, 16 ഇഞ്ച് മോഡലുകളാണുള്ളത്.

3 കെ 120 ഹെർട്സ് അമോലെഡ് ടച്ച് സ്ക്രീൻ ആണിതിന്. സാധാരണ ഉള്ളടക്കങ്ങൾക്ക് 400 നിറ്റ്സ് വരെ ഉയർന്ന ബ്രൈറ്റ്നെസ് ലഭിക്കും. എച്ച്ഡി.ആർ. വീഡിയോകൾക്ക് 500 നിറ്റ്സ് ബ്രൈറ്റ്നെസ് ഉണ്ടാവും. ഗാലക്സി ബുക്ക് 4 എഡ്ജ് ന്റെ 14 ഇഞ്ച് പതിപ്പിൽ 12 കോർ സ്നാപ്ഡ്രാഗൺ എക്സ് എലൈറ്റ് പ്രൊസസറാണുള്ളത്. 16 ഇഞ്ച് വേരിയന്റിൽ ഇതേ പ്രൊസസർ ആണെങ്കിലും ക്ലോക്ക് സ്പീഡിൽ വ്യത്യാസമുണ്ടാവും. എ.ഐ. ഫീച്ചറുകളുടെ പ്രവർത്തനത്തിന് 45 ടോപ്സ് പ്രകടനം കാഴ്ചവെക്കുന്ന ന്യൂറൽ പ്രൊസസിങ് യൂണിറ്റും രണ്ട് ലാപ്ടോപ്പിലെയും പ്രൊസസറുകളിലുണ്ടാവും. കോപൈലറ്റ് പ്ലസിന് പ്രവർത്തിക്കാൻ ആവശ്യമുള്ളതിനേക്കാൾ ശേഷിയുണ്ട് ഇതിന്.

Top