ടെക് കമ്പനിയായ സാംസങ് തെക്ക്-കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. തീരുമാനം നേരത്തെ എടുത്തതാണെന്നും പത്ത് ശതമാനത്തോളം ജീവനക്കാരെ കമ്പനി ഒഴുവാക്കുകയാണെന്നും ജീവനക്കാരെ ഉദ്ധരിച്ച് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തു.
ലോകത്തിന്റെ പലകോണുകളിലായി 1,47,000 ജീവനക്കാർ സാംസങ്ങിനുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, ദക്ഷിണകൊറിയൻ മാർക്കറ്റിൽ പിരിച്ചുവിടൽ നടത്താൻ സാംസങ്ങിന് ഉദ്ദേശമില്ലെന്നാണ് സൂചന. നേരത്തെ ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലും 10 ശതമാനം ജീവനക്കാരെ സാംസങ് ഒഴിവാക്കിയിരുന്നു.
Also Read: ഇന്ന് മുതൽ പുതുക്കിയ ടിഡിഎസ് നിരക്കുകൾ പ്രാബല്യത്തിൽ
ടെക് കമ്പനികളിൽ തുടർച്ചയായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. നേരത്തെ അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ ഡോസീ, വിട്രാന്‍സ്ഫര്‍ എന്നിവയിലെ ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. 511 കമ്പനികളിലായി 1,39,206 പേരെയാണ് ഈ വർഷം മാത്രം പിരിച്ചുവിട്ടത്. പ്രതീക്ഷിച്ച നേട്ടം ലഭിക്കാത്തത്കൊണ്ടോ, നഷ്ടം വരാതിരിക്കാനോ ആണ് ഈ തീരുമാനം.