സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് ഉപയോഗിച്ച് ഇന്ത്യയിലെ ”ഗ്രീന്‍ ലൈന്‍” പ്രശ്‌നം പരിഹരിക്കാന്‍ സാംസങ്

ഗാലക്സി ഉപകരണങ്ങളില്‍ ‘ഗ്രീന്‍ ലൈന്‍’ പ്രശ്‌നം നേരിടുന്ന ഉപയോക്താക്കള്‍ക്ക് സാംസങ് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. സാംസങ് അതിന്റെ ഗാലക്സി ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ അഭിമുഖീകരിക്കുന്ന ”ഗ്രീന്‍ ലൈന്‍” പ്രശ്നം സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റുകള്‍ ചെയ്തുകൊണ്ട് പരിഹരിക്കുന്നു.ഇന്ത്യയിലെ തിരഞ്ഞെടുത്ത മോഡലുകളില്‍ മാത്രമാണിപ്പോള്‍ സൗജന്യ റീപ്ലേസ്മെന്റ് ചെയ്യാന്‍ സാധിക്കുന്നത്, സമീപകാല സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു.2024 ഏപ്രിലില്‍ പുറത്തിറക്കിയ സുരക്ഷാ പാച്ച് നടപ്പിലാക്കിയതിന് ശേഷം, തങ്ങളുടെ ഫോണുകള്‍ ഡിസ്പ്ലേയിലുടനീളം സ്ഥിരമായ പച്ച വരകള്‍ വരുന്നതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതായി 9 ടു 5 ഗൂഗിള്‍ -ല്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

Top