വര്‍ഷങ്ങള്‍ക്ക് ശേഷം ഐ ഫോണിനെ പിന്നിലാക്കി സാംസങിന്റെ തിരിച്ചു വരവ്

വര്‍ഷങ്ങള്‍ക്ക് ശേഷം ഐ ഫോണിനെ പിന്നിലാക്കി സാംസങിന്റെ തിരിച്ചു വരവ്
വര്‍ഷങ്ങള്‍ക്ക് ശേഷം ഐ ഫോണിനെ പിന്നിലാക്കി സാംസങിന്റെ തിരിച്ചു വരവ്

ഡല്‍ഹി; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനം കയ്യടക്കിയെന്ന് പുതിയ റിപ്പോര്‍ട്ട് ,ഐ ഫോണിന്റെ കാലം അവസാനിക്കുന്നതായി കണക്കുകള്‍.മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐ ഡി സി യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024ന്റെ ആദ്യ പാദത്തില്‍, 20.8% വിപണി വിഹിതവുമായി സാംസങ്, 60.1 ദശലക്ഷം യൂണിറ്റുകളാണ് കയറ്റി അയച്ചത്.അതേസമയം ആപ്പിളിന്റെ കയറ്റുമതി 10% കുറഞ്ഞു.അവര്‍ കയറ്റുമതി ചെയ്തത് 50.1 ദശലക്ഷം യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം, ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍, കയറ്റി അയച്ചിരുന്നു.സാംസങും ആപ്പിളും വിപണിയുടെ ഉയര്‍ന്ന തലം കൈവശം വെക്കുമെങ്കിലും, ചൈനയിലെ ഹുവാവെയ് കമ്പനിയുടെ തിരിച്ചുവരവും ഷവോമി, വിവോ,ഒപ്പോ, വണ്‍ പ്ലസ് തുടങ്ങി തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികളും, വിപണിയില്‍ പ്രകടമാണ്.

ഗാലക്സി എസ് 24 സീരീസാണ്, ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സാംസങ് അവതരിപ്പിച്ചത്. വന്‍വരവേല്‍പ്പാണ് ഈ മോഡലുകള്‍ക്ക് ലഭിച്ചത്. മുന്‍ പതിപ്പുകളോട് കാഴ്ചയില്‍ സാമ്യതയുണ്ടെങ്കിലും, പുതിയ ഹാര്‍ഡ് വെയറുകളാണ് ശ്രദ്ധേയമാക്കുന്നത്. എ.ഐ സൗകര്യങ്ങളോടെയാണ്, സാംസങ് ഗാലക്സി എസ് 24 സീരീസ് സ്മാര്‍ട്ഫോണുകള്‍ എത്തിയത്. ഗാലക്‌സി എസ് 24 സ്മാര്‍ട്ട്ഫോണുകളുടെ ആഗോള വില്‍പ്പന, കഴിഞ വര്‍ഷത്തെ ഗാലക്‌സി എസ്23 സീരീസുമായി താരതമ്യം ചെയ്യുമ്പോള്‍ 8% ഉയര്‍ന്നിരുന്നു.വിപണിയില്‍ തിരിച്ചടി നേരിട്ടതിനാല്‍, ആപ്പിളിന്റെ പുതിയ മോഡലിനെ ആകാംക്ഷയോടെയാണ് ടെക് പ്രേമികള്‍ കാത്തിരിക്കുന്നത് .ഇത്തവണ അഞ്ചു പുതിയ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ അതില്‍ കൂടുതല്‍ പുതുമകളോടെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 18 എത്തുന്നത്. എ.ഐ പ്രത്യേകതകള്‍ക്കായി, അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓപ്പണ്‍ എ.ഐ’യുമായി ആപ്പിള്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകളും സജീവമാണ് .

Top