പാലക്കാട്: കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ തിരിഞ്ഞ് സി.പി.എം നേതാവ് എ.കെ. ബാലൻ. പാലക്കാട് വിജയിക്കാൻ സന്ദീപ് വാര്യരെ കൂട്ടുപിടിക്കാൻ കോൺഗ്രസിനെ ഉപദേശിച്ചത് എസ്ഡിപിഐ ആണ് എന്നാണ് നേതാവിന്റെ ആരോപണം. നിലവിൽ കോൺഗ്രസിൽ ചേർന്നെങ്കിലും സന്ദീപ് വാര്യർ ഏതെങ്കിലും തരത്തിൽ ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല എന്നും പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസ്സിന്‍റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശമെന്നും കൂടാതെ ആര്‍.എസ്.എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ പറഞ്ഞു.
Also Read : ‘പ്രധാനമന്ത്രിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ രാജി വെക്കും’- സിദ്ധരാമയ്യ
‘സന്ദീപിന് കോൺഗ്രസിനോടുള്ള അടുപ്പം യുഡിഎഫിനെ സാരമായി ബാധിക്കുമെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. അത് പരിപൂർണമായി ശരിയാണെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. കേരളം ഇന്നുവരെ കാണാത്ത രൂപത്തിൽ വർഗീയത ഛർദിച്ച സന്ദീപ് വാര്യരെ തുറന്നുകാട്ടുകയാണ് മുരളീധരൻ ചെയ്തത്. മുരളി പറഞ്ഞതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ആർഎസ്എസിനെ ഒരു തരത്തിലും തള്ളിപ്പറയാൻ സന്ദീപ് തയ്യാറായിട്ടില്ല. ഇതിന് തീർച്ചയായും കോൺഗ്രസ് നല്ല വില കൊടുക്കേണ്ടിവരും’ -ബാലൻ പറഞ്ഞു.