CMDRF

ബി.ജെ.പി വിട്ട് സന്ദീപ് നായിക്; എൻ.സി.പിയിൽ ചേർന്നേക്കും

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കാമാത്തി സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്

ബി.ജെ.പി വിട്ട് സന്ദീപ് നായിക്; എൻ.സി.പിയിൽ ചേർന്നേക്കും
ബി.ജെ.പി വിട്ട് സന്ദീപ് നായിക്; എൻ.സി.പിയിൽ ചേർന്നേക്കും

മുംബൈ: ബി.ജെ.പിയിൽ നിന്നും പടിയിറങ്ങി നവി മുംബൈ ജില്ലാ പ്രസിഡന്റ് സന്ദീപ് നായിക്. എക്സിലൂടെയാണ് രാജി വിവരം അദ്ദേഹം അറിയിച്ചത്. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർജി ബവൻകുലെക്ക് മുമ്പാകെ രാജിക്കത്ത് നൽകിയെന്നും ബി.ജെ.പി അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

ശരത് പവാറിന്റെ എൻ.സി.പിയിൽ ചേരാൻ സാധ്യതുള്ളതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം. പാർട്ടി സ്ഥാനാർഥി ഗണേഷ് നായിക്കിന്റെ മകനാണ് രാജിവെച്ച സന്ദീപ്.

Also Read: ‘ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകള്‍ തന്നോടു ചോദിക്കുന്നു’; നരേന്ദ്ര മോദി

ബി.ജെ.പി സ്ഥാനാർഥി മനാദ മഹാത്രയ്ക്കെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബേലാപ്പൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഞായറാഴ്ച 99 പേരുടെ സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂർ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കാമാത്തി സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. ജാംനെറിൽ നിന്നും മത്സരിക്കുന്ന ഗിരീഷ് മഹാജൻ, ബല്ലാപൂരിൽ നിന്നും മത്സരിക്കുന്ന സുധിർ, ഭോകറിൽ നിന്നും മത്സരിക്കുന്ന അശോക് ചവാൻ എന്നിവരെല്ലാമാണ് ബി.ജെ.പിയുടെ പ്രധാന സ്ഥാനാർഥികൾ.

Top