CMDRF

രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഹീറോ സന്ദീപ് ശര്‍മ്മ: രവിചന്ദ്രന്‍ അശ്വിന്‍

രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഹീറോ സന്ദീപ് ശര്‍മ്മ: രവിചന്ദ്രന്‍ അശ്വിന്‍
രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഹീറോ സന്ദീപ് ശര്‍മ്മ: രവിചന്ദ്രന്‍ അശ്വിന്‍

ജയ്പൂര്‍: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഹീറോ സന്ദീപ് ശര്‍മ്മയെന്ന് സഹതാരം രവിചന്ദ്രന്‍ അശ്വിന്‍. ചിലപ്പോഴൊക്കെ മികച്ച പ്രകടനങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോകാറുണ്ട്. സന്ദീപിന്റെ കഴിവിനേക്കാള്‍ വലുതാണ് പോരാട്ട വീര്യമെന്നും അശ്വിന്‍ പറഞ്ഞു.

19-ാം ഓവറില്‍ തുടര്‍ച്ചയായ യോര്‍ക്കറുകള്‍ എറിഞ്ഞ് ലഖ്‌നൗ താരങ്ങളുടെ സ്‌കോറിം?ഗ് നിയന്ത്രിക്കാനും ലക്‌നൗവിന് കഴിഞ്ഞു.ഈ വിക്കറ്റാണ് മത്സരത്തിലെ വഴിത്തിരിവ്. പിന്നീട് നിക്കോളാസ് പൂരാന്‍ ഒരുവശത്ത് നില്‍ക്കുമ്പോഴും രാജസ്ഥാന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു.

മത്സരത്തിന്റെ 15-ാം ഓവറിലാണ് സന്ദീപ് ബൗളിംഗിനെത്തുന്നത്. അപ്പോള്‍ ശക്തമായ നിലയിലായിരുന്നു ലക്‌നൗ. ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് സന്ദീപ് വിട്ടുനല്‍കിയത്. അടുത്ത ഓവറില്‍ ലക്‌നൗവിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന കെ എല്‍ രാഹുലിനെ സന്ദീപ് പുറത്താക്കി.

Top