കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിങ്ങിന്റെ കരാര്‍ 2027 വരെ നീട്ടി. ക്ലബ് അധികൃതര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിലെ താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് കരാര്‍ നീട്ടി നല്‍കാന്‍ ക്ലബ് അധികൃതര്‍ തയ്യാറായത്. നാല് വര്‍ഷമായി മഞ്ഞപ്പടയുടെ ഭാ?ഗമായ സന്ദീപ് പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചു.
29കാരനായ താരം ബ്ലാസ്റ്റേഴ്‌സിനായി ഇതുവരെ 57 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2022-23 ഐഎസ്എല്‍ സീസണില്‍ ഒഡീഷ എഫ്സിക്കെതിരെ ഒരു ?ഗോളും സന്ദീപ് നേടിയിട്ടുണ്ട്. സന്ദീപ് ബ്ലാസ്റ്റേഴ്‌സില്‍ തുടരുന്നതില്‍ ഏറെ സന്തോഷിക്കുന്നു. താരത്തിന്റെ മികവ് ഇനിയും ബ്ലാസ്റ്റേഴ്‌സിനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലബ് അധികൃതര്‍ പറഞ്ഞു.
മഞ്ഞപ്പടയ്‌ക്കൊപ്പം തുടരുന്നതിലെ ആവേശം സന്ദീപും പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയ്ക്കൊപ്പമുള്ള യാത്ര തുടരുന്നതില്‍ താന്‍ ആവേശഭരിതനാണ്. മാനേജ്മെന്റിന്റെയും സഹതാരങ്ങളുടെയും പിന്തുണയ്ക്ക് താന്‍ നന്ദി പറയുന്നു. വരും സീസണുകളില്‍ ടീമിന്റെ വിജയത്തിന് കൂടുതല്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.