‘സുരേന്ദ്രന് ധൈര്യമുണ്ടോ പാര്‍ട്ടി മാറാന്‍’; വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍

സുരേന്ദ്രന്‍ പറഞ്ഞത് പൊളിറ്റിക്കലി മാത്രമല്ല പുരാണപരമായും തെറ്റാണ്.

‘സുരേന്ദ്രന് ധൈര്യമുണ്ടോ പാര്‍ട്ടി മാറാന്‍’; വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍
‘സുരേന്ദ്രന് ധൈര്യമുണ്ടോ പാര്‍ട്ടി മാറാന്‍’; വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട്ടെ നായകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്ന് സന്ദീപ് വാര്യര്‍. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീലുണ്ടെന്നും പാലക്കാട് കിനാശ്ശേരിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു. ഇനി ബിജെപിയെ വിമര്‍ശിക്കാനില്ലെന്നും താന്‍ തല്ലിയാല്‍ അത് നന്നാവില്ലെന്നും ഇന്നലെ മുതല്‍ താന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രിയങ്ക ഗാന്ധിയുടെ കെ. സി വേണുഗോപാലിന്റെ, വി. കെ ശ്രീകണ്ഠന്റെ ഷാഫിയുടെ രാഹുലിന്റെ രാഷ്ട്രീയമാണ് ഇനി പറയുക. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തിലും സന്ദീപ് വാര്യര്‍ മറുപടി നല്‍കി. സുരേന്ദ്രന്‍ പറഞ്ഞത് പൊളിറ്റിക്കലി മാത്രമല്ല പുരാണപരമായും തെറ്റാണ്. ശിഖണ്ഡി പാണ്ഡവരുടെ കൂടെയായിരുന്നു. സുരേന്ദ്രന്‍ അമര്‍ചിത്ര കഥയെങ്കിലും വായിക്കണം. സന്ദീപ് പോയാല്‍ ഒരു പ്രശ്‌നവുമില്ല ചീള് കേസെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഗോപാലകൃഷ്ണനും എ.എന്‍ രാധാകൃഷ്ണനും പോയാല്‍ ഇമ്മാതിരി പുകില്‍ ഉണ്ടാവുമോ? സുരേന്ദ്രന് ധൈര്യമുണ്ടോ പാര്‍ട്ടി മാറാനന്നും സന്ദീപ് വാര്യര്‍ വെല്ലുവിളിച്ചു. എംബി രാജേഷും സുരേന്ദ്രനും ഒക്കെ പറയുന്ന കേട്ടാല്‍ ഒരമ്മ പെറ്റ അളിയന്മാരെ പോലെയാണ്. വിയൂരില്‍ നിന്ന് കണ്ണൂര്‍ ജയിലില്‍ പോകുന്നത് പോലെ ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ പോകുന്നത്.

Also Read: ‘മസാദിഖ് അലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളയണം’; എസ്‌വൈഎസ്

കോണ്‍ഗ്രസിന്റെ പരിശുദ്ധിക്ക് കോട്ടം വരാതെ പ്രവര്‍ത്തിക്കും. ഈ പാലക്കാട് യുഡിഎഫിന് തരില്ലെയെന്നും പാലക്കാട് ഞങ്ങള്‍ ഇങ്ങ് എടുക്കുവാണെന്നും പറഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യര്‍ പ്രസംഗം അവസാനിപ്പിച്ചത്. വേദിയില്‍ കോണ്‍ഗ്രസാണ് ഭാരതത്തില്‍ എന്ന പാട്ടുപാടികൊണ്ടാണ് രമ്യ ഹരിദാസ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. പാട്ടിന് സന്ദീപ് വാര്യര്‍ കയ്യടിക്കുകയും ചെയ്തു.രമ്യ ചേലക്കരയില്‍ പാട്ടും പാടി ജയിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

താന്‍ എപ്പോള്‍ പ്രചാരണത്തിന് വരണം എന്ന് തീരുമാനിക്കുന്നത് ബിജെപിയല്ലെന്നും വരാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഇനിസും ട്വിസ്റ്റുകള്‍ ഉണ്ടാവുമെന്നും പരിപാടിക്കുശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയില്‍ നായകന്‍ രാഹുല്‍ തന്നെ. നൂറു കോടിയുടെ വിജയം നേടുന്ന സിനിമയില്‍ സുരേന്ദ്രന്‍ ഹാസ്യകഥാപാത്രം.

താന്‍ ഒരു സിപിഎം നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല. ക്ഷമാപണ സന്ദേശം അയച്ചുവെന്ന വാര്‍ത്ത തെറ്റാണ്. തന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് ദൗര്‍ഭാഗ്യകരമാണ്. പാലക്കാട്ട് സിപിഎം ബിജെപി അഡ്ജസ്റ്റ്‌മെന്റ് ഉണ്ട്. എന്റെ പഴയ നിലപാടുകളില്‍ ഒന്നില്‍ മാത്രം ഞാന്‍ ഉറച്ചുനില്‍ക്കുന്നു. സിപിഎമ്മിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മസാലബോണ്ട്, വ്യാജ ഒപ്പ് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ ആരോപങ്ങള്‍ ആദ്യം ഉന്നയിച്ചത് താന്‍ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Top