പാലക്കാട്: നിലപാടില്‍ മാറ്റമില്ലെന്ന് സന്ദീപ് വാര്യര്‍. സ്വാഗതം ചെയ്ത സിപിഎമ്മിലെ നേതാക്കളോട് സ്നേഹം ഉണ്ടെന്ന് സന്ദീപ് പറഞ്ഞു. തന്റെ മനസ്സില്‍ ശൂന്യത മാത്രമാണുള്ളതെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജയകുമാറുമായി അടുത്ത ബന്ധം. ജയകുമാര്‍ ഗുരുതുല്യനാണെന്ന് സന്ദീപ് കൂട്ടിച്ചേര്‍ത്തു.
കെ സുരേന്ദ്രന് വീട്ടില്‍ വന്നാല്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം അവഗണിക്കപ്പെട്ടെന്നും മുതിര്‍ന്ന നേതാക്കളാരും തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചിരുന്നു.