ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രേമലു. ഇതിലെ എല്ലാ കഥാപാത്രങ്ങളും വന്‍ ജനപ്രീതി നേടിയിരുന്നു. അതിലൊരു വേഷമായിരുന്നു അമല്‍ ഡേവിസ്. നായകനായ സുഹൃത്തിനൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിച്ചത് സംഗീത് പ്രതാപ് ആണ്. അടുത്തിടെ ഗോട്ടിന്റെ ഗാനം ഇറങ്ങിയപ്പോള്‍ ഈ കഥാപാത്രം തെന്നിന്ത്യന്‍ ലെവലില്‍ വീണ്ടും ചര്‍ച്ച ആയിരുന്നു. എന്നാല്‍ അഭിനേതാവ് മാത്രമല്ല മികച്ചൊരു എഡിറ്റര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സംഗീത് പ്രതാപ്.
അന്‍പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം സംഗീതിനെ തേടി എത്തി. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിനാണ് സംഗീത് പുരസ്‌കാരത്തിന് അര്‍ഹനായത്. എഡിറ്റിംഗിനെ ആഖ്യാനത്തിനുള്ള ഉപാധിയായി ഉപയോഗിച്ച് പ്രമേയത്തെ മുന്നോട്ട് നയിച്ച വൈദഗ്ധ്യത്തിനാണ് അവാര്‍ഡ് നല്‍കിയതെന്ന് ജൂറി വിലയിരുത്തി. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം.