CMDRF

ജോയ് കാണാമറയത്ത്; തിരച്ചിലിനായി നാവികസേന സംഘം തലസ്ഥാനത്തെത്തി; രാവിലെ 6.30 മുതൽ തിരച്ചിൽ ആരംഭിക്കും

ജോയ് കാണാമറയത്ത്; തിരച്ചിലിനായി നാവികസേന സംഘം തലസ്ഥാനത്തെത്തി; രാവിലെ 6.30 മുതൽ തിരച്ചിൽ ആരംഭിക്കും
ജോയ് കാണാമറയത്ത്; തിരച്ചിലിനായി നാവികസേന സംഘം തലസ്ഥാനത്തെത്തി; രാവിലെ 6.30 മുതൽ തിരച്ചിൽ ആരംഭിക്കും

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുള്ള തിരച്ചിലിനായി നാവികസേന സംഘം തലസ്ഥാനത്തെത്തി. ഏഴം​ഗ സംഘമാണ് എത്തിയത്. സംഘം സ്ഥലം പരിശോധിക്കും.

അതേസമയം ഇന്നലെ ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രക്ഷാ പ്രവർത്തനം തുടരും. നാവികസേന സംഘം സ്ഥലം പരിശോധിച്ച ശേഷം തുടർ നടപടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും. രാവിലെ 6.30 മുതൽ തിരച്ചിൽ ആരംഭിക്കുമെന്നും നാവികസേന സംഘവും പരിശോധനയിൽ ഭാഗമാകുമെന്നുമാണ് നിലവിലുള്ള വിവരം.

സ്വതന്ത്രമായ പരിശോധനയാണ് നാവികസേന സംഘം ആവശ്യപ്പെട്ടതെന്നും മാധ്യമപ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റുമെന്നും സഹകരിക്കണമെന്നും മെയർ വ്യക്തമാക്കി. ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ തൊഴിലാളി ഒഴുക്കിൽപ്പെട്ടത്.

റെയിൽവേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനായി റെയിൽവേ, കരാറുകാരെ ഏർപ്പെടുത്തിയിരുന്നു. കരാർ നൽകിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. ഒഴുക്ക് കൂടിയപ്പോൾ സൈറ്റ് സൂപ്പർവൈസർ അമരവിള സ്വദേശി കുമാർ, ജോയിയോട് തിരികെ കയറാൻ നിർദേശിച്ചു. ടണലിൽ കല്ലിൽക്കയറി നിൽക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. സൂപ്പർവൈസർ കയറിട്ടു നൽകിയെങ്കിലും രക്ഷപ്പെടാനായില്ല.

Top