CMDRF

പ്രഭാസ് ചിത്രം രാജാസാബില്‍ ഭാഗമാകാന്‍ ഒരുങ്ങി സഞ്ജയ് ദത്ത്

പ്രഭാസ് ചിത്രം രാജാസാബില്‍ ഭാഗമാകാന്‍ ഒരുങ്ങി സഞ്ജയ് ദത്ത്
പ്രഭാസ് ചിത്രം രാജാസാബില്‍ ഭാഗമാകാന്‍ ഒരുങ്ങി സഞ്ജയ് ദത്ത്

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാജാസാബില്‍ സഞ്ജയ് ദത്ത് ഭാഗമാകും എന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ സഞ്ജയ് ദത്ത് പ്രഭാസിന്റെ മുത്തശ്ശന്റെ വേഷത്തിലായിരിക്കുമെത്തുക. അകാലത്തില്‍ മരിച്ചുപോയ കഥാപാത്രം ആത്മാവായി തിരിച്ചെത്തുന്നതും പ്രഭാസിന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതുമായിരിക്കും സിനിമയുടെ കഥ എന്നാണ് പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ചിത്രത്തിനായി സഞ്ജയ് ദത്തിന്റെ പ്രതിഫലം 10 കോടി രൂപയായിരിക്കും എന്നും സൂചനകളുണ്ട്.

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യല്‍ എന്നീ സിനിമകളുടെ സംവിധായകന്‍ മാരുതിയാണ് രാജസാബ് ഒരുക്കുന്നത്. റൊമാന്റിക് ഹൊറര്‍ ഴോണറില്‍ കഥ പറയുന്ന സിനിമയാണ് രാജാസാബ്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മാണം ടി ജി വിശ്വപ്രസാദ് നിര്‍വഹിക്കുന്നു. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതസംവിധായകന്‍.

Top